രാഷ്ട്രീയം വേണ്ട, വിജയ്ക്ക് അച്ഛന്റെ ഉപദേശം

സിനിമയും രാഷ്ട്രീയവും തമിഴ്‌നാട്ടില്‍ ഒരേ തൂവല്‍ പക്ഷികളാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നവര്‍ രാഷ്ട്രീയത്തില്‍ എത്തി വിജയം കൊയ്യുന്നത് തമിഴ്‌നാട്ടില്‍ സാധാരണം മാത്രം. എംജിആര്‍, ജയലളിത, കരുണാനിധി തുടങ്ങിയ മുഖ്യമന്ത്രിമാര്‍ സിനിമാക്കാരായിരുന്നു. ഇളയ ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഏറെക്കാലമായി തമിഴ്‌നാട് ചര്‍ച്ച ചെയ്യുന്നതാണ്. ഉടന്‍ തന്നെ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയം വേണ്ടെന്നാണ് വിജയ്ക്ക് അച്ഛന്‍ എസ്.എ. ചന്ദ്രശേഖരന്‍ നല്‍കിയ ഉപദേശം. നടന്‍ എന്ന നിലയ്ക്ക് വിജയ്ക്ക് ഇനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ആത്മഹത്യയ്ക്ക് തുല്യമായിരിക്കും. അമ്പത് വയസുവരെ വിജയ്യെ നടനായി കാണാനാണ് തനിക്ക് ആഗ്രഹമെന്നും അച്ഛന്‍ പറയുന്നു.

ബിജെപി തമിഴ്‌നാട് പ്രസിഡന്റുമായി വിജയ് ചര്‍ച്ചകള്‍ നടത്തിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത മാസം വിജയ് ബിജെപി അംഗത്വം സ്വീകരിക്കുമെന്നും ഊഹാപോഹങ്ങള്‍ പരന്നിരുന്നു.

Top