രാമലീലയുടെ റിലീസ് വൈകുന്നത് ദിലീപിന് ജാമ്യം കിട്ടാത്തത് കൊണ്ടല്ലെന്ന് നിര്‍മ്മാതാവ്

ടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതാണ് രാമലീല റിലീസ് ചെയ്യാന്‍ വൈകുന്നതെന്ന വാര്‍ത്ത തെറ്റാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം.

ദിലീപിന് ജാമ്യം കിട്ടാത്തതു കൊണ്ടല്ല ചിത്രത്തിന്റെ വര്‍ക്കുകള്‍ കഴിയാത്തതിനാലാണ് റിലീസിങ് വൈകുന്നത്. റിലീസിങ് തീയതി നിശ്ചയിച്ചിട്ടില്ല.

തിരുമാനിച്ചാല്‍ പിന്നെ മാറ്റമുണ്ടാകില്ല ടോമിച്ചന്‍ പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടണമെന്നാണ് തന്റെയും തന്നെപ്പോലുള്ള ഒരുപാട് പേരുടെയും ആഗ്രഹം.

ദിലീപ് എന്റെയൊരു പടത്തിലെ നായകനാണ്. എന്നാല്‍ കോടതിയുടെ പരിഗണനയില്ലള്ള കേസിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.

Top