രാമന്‍പിള്ളയുടേയും മുകുന്ദന്റേയും തിരിച്ചു വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കെ രാമന്‍ പിള്ളയും പി പി മുകുന്ദനും പാര്‍ട്ടിയിലേക്ക് തിരിച്ചു വരണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. ഇവര്‍ തിരിച്ചു വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മിസ്ഡ് കോള്‍ അടിച്ചാല്‍ മുന്‍ നേതാക്കളായ പി.പി. മുകുന്ദനും കെ.രാമന്‍പിള്ളയും ബിജെപിയില്‍ അംഗങ്ങളാകാമെന്ന സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇത്തരമൊരു തരംതാണ പരാമര്‍ശം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നാണു പറഞ്ഞ് മുകുന്ദനെ അനുകൂലിക്കുന്ന പി.കെ.കൃഷ്ണദാസ് വിഭാഗം രംഗത്തെത്തിയിരുന്നു.

Top