രാത്രി യാത്രാനിരോധനം: കേരള-കര്‍ണാടക ചര്‍ച്ച 15 ന്

കല്‍പ്പറ്റ: എന്‍എച്ച് 212 ലെ രാത്രി യാത്രാനിരോധന പ്രശ്‌നം ചര്‍ച്ച ചെയുന്നതിന് കേരള-കര്‍ണാടക ഭരണനേതൃത്വങ്ങള്‍ 15 ന് രാവിലെ 11 ന് ബംഗളൂരുവിലെ വിധാന്‍ സൗധയില്‍ യോഗം ചേരുമെന്ന് എം.ഐ. ഷാനവാസ് എംപി അറിയിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വനം- ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി പി.കെ. ജയലക്ഷ്മി, എംപിമാരായ എം.ഐ. ഷാനവാസ്, എം.കെ.രാഘവന്‍, എംഎല്‍എ മാരായ ഐ.സി. ബാലകൃഷ്ണന്‍, എം.വി. ശ്രേയാംസ്‌കുമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും. കര്‍ണാടക സര്‍ക്കാരിനെ പ്രതിനിധികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും വനം, ഗതാഗത മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Top