രാജ്യസഭാതെരഞ്ഞെടുപ്പ്: വയലാര്‍ രവിയും പി.വി അബ്ദുള്‍ വഹാബും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവിയും മുസ്ലീം ലീഗിലെ പി.വി. അബ്ദുള്‍ വഹാബും പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ നിയമസഭാ സെക്രട്ടറിയ്ക്കാണ് ഇരുവരും പത്രിക നല്‍കിയത്.

20 എംഎല്‍എമാര്‍ വീതം ഒപ്പിട്ട രണ്ട് സെറ്റ് പത്രികകളാണ് ഇരുവരും സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

എല്‍ഡിഎഫിന്റെ രണ്ടാമത്തെ സ്ഥാനാര്‍ഥിയായ സിപിഐയിലെ കെ. രാജനും ഉച്ചകഴിഞ്ഞ് പത്രിക സമര്‍പ്പിക്കും. ഇന്നു മൂന്നു മണി വരെയാണു പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന നാളെ നടക്കും. 20നാണു തെരഞ്ഞെടുപ്പ്. മൂന്ന് ഒഴിവുകളിലേക്കു നാല് പേരാണു മത്സരിക്കുന്നത്.

Top