ബീഹാര്‍ തെരഞ്ഞെടുപ്പോടെ ബിജെപി തകരും: ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പോടെ ബിജെപിയും ആര്‍എസ്എസും തകരുമെന്ന് ആര്‍ജെഡി ആധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.

രാജ്യത്ത് മോഡി തംരംഗം അവസാനിച്ചുവെന്നും ലാലു പറഞ്ഞു. ജനതാപരിവാറിന്റെ നായകന്‍ താനാണെന്നും ആര്‍ജെഡിയും ജെഡിയുവുമാണ് ജനതാപരിവാറെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

ജാതിയെ ബീഹാറില്‍ നിന്ന് മാറ്റനിര്‍ത്താനാകില്ലെന്ന് പറഞ്ഞ ലാലുപ്രസാദ് യാദവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ നേരിടുമെന്നും വ്യക്തമാക്കി.

Top