രാജ്യത്ത് ഭീകരാക്രമണ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി.

മുംബൈ മാതൃകയിലുള്ള ആക്രമണങ്ങള്‍ ഭീകരര്‍ നടത്തിയേക്കുമെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. എട്ടു മുതല്‍ പത്തുവരെ തീവ്രവാദികള്‍ ഇന്ത്യയിലെത്തുമെന്നാണു വിവരം.

മുബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായ സാഹചര്യത്തിലാണ് തീവ്രവാദി സംഘടനകള്‍ ആക്രമണത്തിനു പദ്ധതിയിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് മാസത്തിനകം ആക്രമണം നടത്താനാണു തീവ്രവാദികളുടെ പദ്ധതി.

Top