രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പുതിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്.

ആഗോള വിപണിയില്‍ ഇപ്പോള്‍ ബാരലിന് 60 ഡോളറിലും താഴെയാണ് എണ്ണ വില. കഴിഞ്ഞ തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു.

ജൂണ്‍ 30ന് പെട്രോള്‍ വിലയില്‍ 31 പൈസയുടേയും ഡീസലിന്റെ വിലയില്‍ 71 രൂപയുടേയും കുറവു വരുത്തിയിരുന്നു.

Top