രാജ്യത്ത് ദിവസവും 30 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുകയാണ് ലക്ഷ്യം: നിഥിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യത്ത് ദിവസവും 30 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുകയാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നു കേന്ദ്ര റോഡ് ഗതാഗത,ഹൈവേമന്ത്രി നിഥിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ റോഡ് വികസനത്തില്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഏഴുമടങ്ങു വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗഡ്കരി അറിയിച്ചു.

ഇത് വരുന്ന രണ്ട് വര്‍ഷത്തിനിടെ 30 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നും ഗഡ്കരി വ്യക്തമാക്കി.

റോഡ്‌വികസനത്തിനും അനുബന്ധകാര്യങ്ങള്‍ക്കുമായി അഞ്ചു കോടിരൂപ ചെലവിടാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം, ഉള്‍നാടന്‍ കുടിവെള്ള പദ്ധതിക്കായി ഒരുകോടി രൂപയോളം ചെലവിടാനും കേന്ദ്രത്തിനു പദ്ധതിയുണ്ടെന്നു ഗഡ്കരി മാധ്യമങ്ങളോടു പറഞ്ഞു.

Top