രാജ്യത്ത് ടെലഫോണ്‍ വരിക്കാരുടെ എണ്ണം ജൂണില്‍ 100.69 കോടി

ന്യൂഡല്‍ഹി: രാജ്യത്ത് ടെലഫോണ്‍ വരിക്കാരുടെ എണ്ണം ജൂണില്‍ 100.69 കോടിയിലേക്ക് ഉയര്‍ന്നുവെന്ന് ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ) യുടെ കണക്കുകള്‍ വ്യക്തമാക്കി. മേയില്‍ ഇത് 100.20 കോടിയായിരുന്നു.

മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 97.57 കോടിയില്‍ നിന്ന് 98.08 കോടിയിലേക്കും ഉയര്‍ന്നു. അതേസമയം, ലാന്‍ഡ് ഫോണ്‍ വരിക്കാരുടെ എണ്ണം 2.62 കോടിയില്‍ നിന്ന് 2.61 കോടിയിലേക്ക് ഇടിയുകയും ചെയ്തു.

ഇന്ത്യന്‍ ടെലകോം ലോകത്ത് 91.75 ശതമാനവും ഭരിക്കുന്നത് സ്വകാര്യ കമ്പനികളാണ്. പൊതുമേഖലാ കമ്പനികളായ ബി.എസ്.എന്‍.എല്‍., എം.ടി.എന്‍.എല്‍ എന്നിവയുടെ സംയുക്ത മാര്‍ക്കറ്റ് വിഹിതം വെറും 8.25 ശതമാനമാണ്.

Top