രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ 30.5 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ 2226 കടുവകളാണ് രാജ്യത്തുള്ളത്. 2010ല്‍ 1706 കടുവകള്‍ മാത്രമുണ്ടായിരുന്നിടത്ത് നിന്നാണ് ഇത്രയും വര്‍ദ്ധനയുണ്ടായത്.

വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ ആണ് ഈ വിവരം പുറത്തു വിട്ടത്. കടുവകളുടെ എണ്ണത്തില്‍ 30.5 ശതമാനം വര്‍ദ്ധനയാണുണ്ടായതെന്നും രാജ്യത്തിന് അഭിമാനിക്കാവുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2014ല്‍ രാജ്യത്ത് വിവിധ കാരണങ്ങളാല്‍ 66 കടുവകള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. 15 കടുവകള്‍ കൊല്ലപ്പെട്ട തമിഴ്‌നാടാണ് കടുവകളുടെ നാശത്തില്‍ മു്ന്നില്‍

മദ്ധ്യപ്രദേശില്‍ 14 കടുവകളാണ് 2014ല്‍ കൊല്ലപ്പെട്ടത്. ഒരു കാലത്ത് കടുവകള്‍ തിങ്ങി നിറഞ്ഞിരുന്ന സ്ഥലമായ മദ്ധ്യപ്രദേശിലെ ബന്ധവ്ഗാര്‍ഹ് മേഖലയില്‍ മാത്രം ഏഴു കടുവകള്‍ ചത്തു. കൃഷ്ണ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നാല് കടുവകളും കൊല്ലപ്പെട്ടു.

ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ കടുവകള്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണെന്നാണ് കണക്കാക്കപ്പെടുന്നത്. വനം നശീകരണവും കടുവകളുടെ നാശത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Top