രാജ്യത്ത് ഐക്യത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി

ന്യൂഡല്‍ഹി: രാജ്യത്ത് ഐക്യത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം. രാജ്യത്തെ വൈവിധ്യങ്ങളെ അംഗീകരിക്കണം. വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകതയും സവിശേഷതയും അഭിമാനവും. രാജ്യ പുരോഗതിക്കാവശ്യം ശാന്തിയും സമാധാനവും ഐക്യവുമാണ് മോഡി പറഞ്ഞു.

അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് നരേന്ദ്ര മോഡി പറഞ്ഞു. പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അവയവദാനത്തിന്റെ പ്രചാരണത്തിനായി അഭ്യര്‍ഥിച്ച് കത്തയച്ചതിനാണ് അഭിനന്ദനം.

കണ്ണൂരിലെ ശ്രദ്ധ തമ്പാനും ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളുമാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹരായത്. മന്‍ കി ബാത്തിനെ വിലയിരുത്തിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചതിന് കണ്ണൂര്‍ ആകാശവാണിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Top