രാജ്യത്ത് എണ്ണ വില കുറയ്ക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലും താഴെയെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലും എണ്ണ വില കുറയാനുള്ള സാധ്യത തുറന്നത്.

പെട്രോളിന് 80 പൈസമുതല്‍ ഒരു രൂപ 20 പൈസ വരെയും, ഡീസലിന് 75 പൈസമുതല്‍ ഒരു രൂപ 10 പൈസവരെയും കുറക്കാനാണ് സാധ്യത. നവംബര്‍ പതിനഞ്ചോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ തവണ പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ 41 പൈസയും, ഡീസല്‍ ലിറ്ററിന് രണ്ട് രൂപ 25 പൈസയുമാണ് കുറച്ചത്.

ക്രൂഡ് ഓയില്‍ വില നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 81.23 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ മുപ്പതിന് ശേഷം 30 ശതമാനത്തിന്റെ ഇടിവാണ് ക്രൂഡ് ഓയില്‍ വിലയിലുണ്ടായത്. ആഗോള ഉപഭോഗത്തില്‍ കുറവുണ്ടായതും, വിപണി മേധാവിത്തം നിലനിര്‍ത്തുന്നതിനായി സൗദി വില കുറച്ചതും എണ്ണ വിലയില്‍ പ്രതിഫലിച്ചു.

Top