രാജ്യത്തെ സേവന മേഖലയില്‍ ഒക്ടോബര്‍ മാസത്തില്‍ കുതിപ്പ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ കുതിപ്പ് രേഖപ്പെടുത്തി സൂചിക ഉയര്‍ന്നു. ഒക്ടോബറില്‍ 53.2 ആയാണ് നിക്കി ബിസിനസ് ആക്ടിവിറ്റി സൂചിക ഉയര്‍ന്നത്. എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. സെപ്തംബറില്‍ 51.3 ആയിരുന്നു സൂചിക.

അതേസമയം, ഉത്പാദന മേഖലയില്‍ തളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സൂചിക 22 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി.

സേവന മേഖലയിലുള്ള കമ്പനികള്‍ നിര്‍മാണ മേഖലയിലെ സ്ഥാപനങ്ങളേക്കാള്‍ മികച്ച നേട്ടമാണ് ഈ കാലയളവിലുണ്ടാക്കിയത്.

Top