രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വര്‍ധന

മുംബൈ : രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിസര്‍വ്വ ബാങ്കിന്റെ ഡോളര്‍ ശേഖരം 49.2 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്.

വിദേശ രാജ്യത്ത് നിന്നും നിക്ഷേപം ഒഴുകുന്ന സാഹചര്യത്തില്‍ രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനും ആഗോളതലത്തിലുള്ള ചലനങ്ങള്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാതിരിക്കുന്നതിനും വേണ്ടിയാണ് വിദേശനാണ്യ ശേഖരം ഉയര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്.

മൊത്തം വിദേശനാണ്യ ശേഖരം 338 ബില്യണായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാലയളവില്‍ 115 ബില്യണ്‍ ഡോളര്‍ വാങ്ങിയപ്പോള്‍ 66 ബില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തിയതായും റിസര്‍വ്വ് ബാങ്ക് അറിയിച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞത് കൂടുതല്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്കെത്തുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Top