അടിയന്തരാവസ്ഥക്ക് വഴിയൊരുക്കുന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം: അദ്വാനി

ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം അടിയന്തരാവസ്ഥക്ക് വഴിയൊരുക്കുന്നതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന ആത്മവിശ്വാസം തനിക്കില്ല.

ഭരണഘടനാപരവും നിയമപരവുമായ മുന്‍കരുതലുകളെ മറികടന്നുപോലും ജനാധിപത്യത്തെ അടിച്ചമര്‍ത്താനാകും. രാഷ്ട്രീയ നേതൃത്വം അപക്വമാണെന്ന് കരുതുന്നില്ലെങ്കിലും അതിന്റെ ദൗര്‍ബല്യങ്ങള്‍ കാരണം തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 40ആം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Top