രാജ്യത്തെ ജനങ്ങളിൽ കടുത്ത പോഷകാഹാരക്കുറവുള്ളതായി പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: രാജ്യത്തെ ജനങ്ങൾക്കിടയിൽ കടുത്ത പോഷകാഹാരക്കുറവുള്ളതായി പഠന റിപ്പോര്‍ട്ട്.

ഇന്ത്യ ഉള്‍പ്പെടെ 140 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഗ്ലോബല്‍ ന്യൂട്രീഷന്‍ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച ഗുരുതര കണ്ടെത്തലുകളാണ് ഗ്ലോബല്‍ ന്യൂട്രീഷന്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ പ്രത്യുല്‍പാദന പ്രായമെത്തിയ (15-49 വയസ്) 51 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രായപൂര്‍ത്തിയായ 22 ശതമാനം സ്ത്രീകളിലും അമിതഭാരത്തിന്റെ പ്രശ്‌നം പ്രകടമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അഞ്ചുവയസ്സിനു താഴെയുള്ളതായ 38 ശതമാനം കുട്ടികളിലും വളര്‍ച്ചാക്കുറവ് ഉള്ളതായും ബുദ്ധി വികാസനത്തിന്‌ പ്രശ്‌നങ്ങള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 21 ശതമാനം കുട്ടികളും ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരാണെന്നും പഠനം പറയുന്നു. അതേസമയം പ്രായത്തിനനുസരിച്ച് ഉയരം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ലോകത്തെ 88 ശതമാനം രാഷ്ട്രങ്ങളും പോഷകാഹാരക്കുറവിലെ രണ്ടോ മൂന്നോ സൂചകങ്ങളില്‍ പിന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നു.

Top