രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്റ്റോറുമായി ആമസോണ്‍ ഇന്ത്യ രംഗത്ത്

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്റ്റോറുമായി ആമസോണ്‍ ഇന്ത്യ രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്റ്റോറാണ് ആമസോണ്‍ തുടങ്ങിയിരിക്കുന്നത്. ഏകദേശം വിവിധ മാതൃകയിലുള്ള 25,000 ഉല്‍പന്നങ്ങളാണ് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

ബെഡ് റൂം, ലിവിങ് റൂം, ഡൈനിങ് റൂം, അടുക്കള, ഒഫീസ് തുടങ്ങി ഇടങ്ങള്‍ക്ക് അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ ലഭ്യമാണ്. കോഫി ടേബിളുകള്‍, കസേരകള്‍, സൈഡ് ടേബിളുകള്‍, സോഫകള്‍, ബീന്‍ ബാഗുകള്‍ എല്ലാം ആമസോണ്‍ ഇന്ത്യയില്‍ വിലനോക്കി വാങ്ങാം.

പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളെല്ലാം ആമസോണില്‍ ലഭ്യമാണ്. ഓരോ ഉല്‍പന്നത്തിന്റെയും എല്ലാ വിവരങ്ങളും ലഭ്യമാണ്. നീളം, വീതി, ഉയരം, ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ തുടങ്ങി വിവരങ്ങള്‍ ചിത്രസഹിതം നല്‍കിയിട്ടുണ്ട്. ഓരോ റൂമിലും ഫര്‍ണിച്ചറുകള്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന വിവരങ്ങളും ആമസോണില്‍ നിന്ന് കിട്ടും.

Top