രാജ്യത്തിന്റെ വ്യാപാരകമ്മി വര്‍ധിച്ചു

ന്യൂഡല്‍ഹി : രാജ്യത്തിന്റെ വ്യാപാരകമ്മിയില്‍ വര്‍ധനവ് . മാര്‍ച്ചില്‍ 1,179 കോടി ഡോളറായിട്ടാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ ഇത് 685 കോടി ഡോളറായിരുന്നു. അസംസ്‌ക്യത എണ്ണ ഒഴികെയുളള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതാണ് കാരണം. ആനുപാതികമായി കയറ്റുമതി വര്‍ധിക്കാത്തത് കമ്മിയുടെ ആക്കം വര്‍ധിപ്പിച്ചു.

അതേസമയം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം മുഴുവനായി വ്യാപാരകമ്മിയില്‍ വര്‍ധനയുണ്ടായി. 13,701 കോടി ഡോളറാണ് വ്യാപാരകമ്മി. മുന്‍ സാമ്പത്തികവര്‍ഷം ഇത് 13,580 കോടി ഡോളറായിരുന്നു. ഇറക്കുമതി 44,750 കോടി ഡോളറായിട്ട് വര്‍ധിച്ച സ്ഥാനത്ത് കയറ്റുമതി 31,050 കോടി ഡോളറായി താഴ്ന്നതാണ് ഇതിന് ആധാരം.

കയറ്റുമതിയില്‍ 1.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എണ്ണ ഇറക്കുമതിയില്‍ 0.6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതാണ് ശ്രദ്ധേയമായ കാര്യം. 13,830 കോടി ഡോളറിന്റെ എണ്ണയാണ് ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ 8.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 30,900 കോടി ഡോളറാണ് ഇറക്കുമതി.

Top