രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 7.8 ശതമാനത്തില്‍ നിന്ന് 7.4 ശതമാനത്തിലേക്ക് കുറയുമെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി.) അനുമാനം.

എ.ഡി.ബി.യുടെ ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് 0.4 ശതമാനം താഴ്ന്ന് 7.4ല്‍ എത്തും. എന്നാല്‍ കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുപോകുന്ന പക്ഷം 201516 സാമ്പത്തിക വര്‍ഷം രാജ്യം 7.8 ശതമാനവും 201617 ല്‍ 8.2 ശതമാനവും വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

ദുര്‍ബലമായ മണ്‍സൂണും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നതിന് പാര്‍ലമെന്റിന്റെ സഹകരണമില്ലാത്തതുമാണ് വളര്‍ച്ച കുറയാന്‍ കാരണമായി എ.ഡി.ബി. വിലയിരുത്തുന്നത്.

Top