രാജ്യം പന്നിപ്പനി ഭീതിയില്‍: ആന്ധ്രയില്‍ മാത്രം 88 കേസുകള്‍; പത്ത് മരണം

ന്യൂഡല്‍ഹി: രാജ്യം പന്നിപ്പനി ഭീതിയില്‍. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമാണ് പന്നിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ ഇതുവരെ 88 പേര്‍ക്ക് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 22 പേര്‍ക്കും പന്നിപ്പനി ബാധിച്ചത് ഡിസംബറിലാണ്. പ
ത്തു പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്ന് മൂന്നു പേര്‍ക്കൂ കൂടി പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

അതേസമയം, ആരോഗ്യമുള്ളവര്‍ക്ക് പന്നിപ്പനി ഭൂീഷണിയാകില്ലെന്നും പന്നിപ്പനി പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും തെലങ്കാനയിലെ ആരോഗ്യവിഭാഗം ഡയറക്ടര്‍ പി.സാംബശിവ റാവു പറഞ്ഞു.

ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 35 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബറില്‍ മാത്രം ഒമ്പത് പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. പന്നിപ്പനിയെ കുറിച്ച് രാജ്യത്ത് ഭീതി വേണ്ടെന്ന് നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നാഡ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ മാത്രം 17 ആശുപത്രികളില്‍ പന്നിപ്പനിയെ നേരിടാനുള്ള സൗകര്യം ഉണ്ട്. പന്നിപ്പനിയുടെ ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ തന്നെ അടുത്ത ആശുപത്രികളില്‍ അഭയം തേടണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പൂനയിലും ഇന്‍ഡോറിലും നേരത്തേ പന്നിപ്പനി കണ്ടെത്തിയിരുന്നു. അസഹ്യമായ തൊണ്ടവേദനയും, ശരീര വേദനയുമെല്ലാമാണ് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍.

Top