രാജേഷ് പിള്ള ചിത്രത്തില്‍ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും നരേനും ഒന്നിക്കുന്നു

യുവനടന്മാരായ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും നരേനും ആദ്യമായി ഒരു സിനിമയ്ക്ക് ഒന്നിക്കുന്നു. സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമയ്ക്കു വേണ്ടിയാണ് മൂവരും കൈകോര്‍ക്കുന്നത്. വിശാഖ സിംഗും പാര്‍വതിയുമാണ് നായികമാര്‍.

ട്രാഫികിനു ശേഷം ഈ സിനിമ ചെയ്യാന്‍ രാജേഷ് തീരുമാനിച്ചതാണെങ്കിലും പല കാരണങ്ങളാണ് നീണ്ടു പോവുകയായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് രാജേഷ് ഈ ചിത്രം ഒരുക്കുന്നത്.

ജയസൂര്യയും കുഞ്ചാക്കോയും നായകന്മാരാവുന്ന പേരിടാത്ത സിനിമയുടെ പണിപ്പുരയിലാണ് രാജേഷ് ഇപ്പോള്‍. അതിനാല്‍ തന്നെ 2016 പകുതിയോടെ മാത്രമെ മോട്ടോര്‍ സൈക്കിള്‍സ് ഡയറീസ് എന്ന സിനിമ തുടങ്ങുകയുള്ളൂ.

1980കള്‍ മുതല്‍ 2012വരെയുള്ള കാലത്തെ ഓര്‍മിപ്പിക്കുന്ന ഒരു റോഡ് മൂവിയായ ഈ സിനിമയില്‍ സംഗീതവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് രാജേഷ് പറഞ്ഞു.

Top