രാജേഷ് പിള്ളയുടെ മിലി ഒരുങ്ങുന്നു

രാജേഷ് പിള്ള ഒരുക്കുന്ന ചിത്രം മിലി ക്രിസ്മ്‌സ് റിലീസായി എത്തും. നിവിന്‍ പോളി, അമല പോള്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രമുഖ ചിത്രസംയോജകനായ മഹേഷ് നാരായണനാണ് മിലിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യമായി എഴുതുന്ന തിരക്കഥയെന്ന പ്രത്യേകതയും മിലിയ്ക്കുണ്ട്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗോപി സുന്ദറും ഷാന്‍ റഹ്മാനുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം,അനീഷ് ലാല്‍.

സായ്കുമാര്‍, സനൂഷ, പ്രവീണ, അംബിക, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഷംന കാസിം, സിജ റോസ്, ദേവി അജിത്, ബേബി നന്ദന, ബേബി അമ്മു, റിയാ സെറ, അഞ്ജു അരവിന്ദ്, വനിത കൃഷ്ണചന്ദ്രന്‍,പൂജപ്പുര രാധാകൃഷ്ണന്‍ അങ്ങനെ വളരെ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദി നടന്‍ അമോല്‍ പരേഷാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മിലിയുടെ ആദ്യ പോസ്റ്ററുകളും പുറത്തു വന്നിട്ടുണ്ട്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും റിലീസിനൊരുങ്ങുകയാണ്.

Top