രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

സ്റ്റീവ് ലോപ്പസിനുശേഷം രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. ഇതാദ്യമായാണ് രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്നതും.

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പി.ബാലചന്ദ്രനാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുജിത് ശങ്കര്‍ എന്നിവരും അഭിനയിക്കുന്നു.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ പ്രൊഡക്ഷന്‍സാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. പീരിഡ് സിനിമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രമെന്നാണ് സൂചനകള്‍.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലിയാണ് ദുല്‍ഖര്‍ സല്‍മാന്റെതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പുതിയ സിനിമ.

Top