രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി റിലീസിന് തയ്യാറെടുക്കുന്നു

രാജമൗലി ഒരുക്കുന്ന ഇതിഹാസ ചിത്രം ബാഹുബലി റിലീസിന് തയ്യാറെടുക്കുന്നു. 150 കോടിയിലേറേ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഏപ്രില്‍ 2015 ല്‍ റിലീസ് ചെയ്‌തേക്കും എന്നാണ് സൂചനകള്‍.

വലിയ ചിത്രമായതിനാല്‍ ചിത്രം രണ്ടു ഭാഗമായിട്ടാകും റിലീസ് ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാഗം 2016ലാകും എത്തുക.

തെലുങ്കിനൊപ്പം തമിഴിലും ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റിയാകും എത്തുക.തെലുങ്കില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമാകും ബാഹുബലി.

പ്രഭാസ്, റാണ, അനുഷ്‌ക ഷെട്ടി.തമന്ന എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രം മഹാബലി എന്ന പേരില്‍ തമിഴില്‍ ഒരുങ്ങുക. സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാണിയാണ് ബാഹുബലിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Top