രാജമ്മ @ യാഹൂവില്‍ കുഞ്ചാക്കോ ബോബനും ആസിഫ് അലിയും

സിനിമയ്ക്ക് വ്യത്യസ്തമായ പേരുകള്‍ കണ്ടെത്തുന്നതില്‍ മലയാളികള്‍ മിടുക്കരാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന സിനിമയുടെ പേരാണ് രാജമ്മ @ യാഹൂ. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലാല്‍ ജോസിന്റെ അസിസ്റ്റന്റായിരുന്നു രഘുരാമവര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഘുരാമവര്‍മയുടെ ആദ്യ ചിത്രമാണിത്. നിക്കി ഗല്‍റാണി, അനുശ്രീ, പാര്‍വതി നമ്പ്യാര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് പേരടി, മാമൂക്കോയ, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

സിന്ധുരാജിന്റെയാണ് കഥയും തിരക്കഥയും. എസ്. കുമാറാണ് ഛായാഗ്രഹകന്‍. സംഗീതമൊരുക്കുന്നത് ബിജി പാല്‍. എംടിഎം വെല്‍ഫ്‌ളോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേഷ് നമ്പ്യാര്‍, ബാബു ബെന്നി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘രാജമ്മ @ യാഹൂ’വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Top