വാള്‍മാര്‍ട്ടില്‍ രണ്ട് വയസുകാരന്‍ അമ്മയെ അബദ്ധത്തില്‍ വെടി വച്ചു കൊന്നു

ഹെയ്ഡന്‍: രണ്ട് വയസുകാരന്‍ അമ്മയെ വെടിവച്ചു കൊന്നു. അമേരിക്കയിലെ വാള്‍മാര്‍ട്ടിലാണ് സംഭവം. അമ്മയുടെ പേഴ്‌സിലിരുന്ന തോക്ക് കൈയിലെടുത്ത കുട്ടിയുടെ കുട്ടി അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

29 വയസുകാരിയാണ് കൊല്ലപ്പെട്ടത്. മൂന്നു മക്കളോടുമൊപ്പം ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്ത യുവതിക്ക് തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് ഉണ്ട് സംഭവ സമയത്ത് യുവതിയുടെ ഭര്‍ത്താവ് ഷോപ്പിംഗ് സ്ഥലത്ത് ഇല്ലായിരുന്നു. അപകടം നടന്നയുടനെ ഭര്‍ത്താവ് സ്ഥലത്തെത്തി കുട്ടികളെ ബന്ധു വീടുകളിലേക്ക് മാറ്റി.

അപകടം നടന്നതിന് ശേഷം ഇതുവരെ വാള്‍മാര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. സംഭവത്തില്‍ വാള്‍മാര്‍ട്ട് അധികൃതര്‍ അനുശോചിച്ചു.

Top