രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

കോഴിക്കോട്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ രാഹുലിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖര്‍ ചേര്‍ന്നു സ്വീകരിച്ചു. കനത്ത സുരക്ഷയാണു രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് ഒരുക്കിയിരിക്കുന്നത്.

വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടു യൂത്ത് കോണ്‍ഗ്രസ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍, എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

റബര്‍ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും രാഹുല്‍ സംവദിക്കും. ബുധനാഴ്ച രാവിലെ പത്തിനു ചാവക്കാട് കടപ്പുറത്താണ് മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംവദിക്കുന്നത്. തുടര്‍ന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിക്കും.

Top