രണ്ടാമൂഴം സിനിമയാകുന്നു

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്.  പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എംടി തന്നെയായിരിരിക്കും.  മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, വിക്രം, ഐശ്വര്യ റായ്, നാഗാര്‍ജുന എന്നിവരെ സിനിമയില്‍ അഭിനയിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

സംഗീത സംവിധാനം എ.ആര്‍ റഹ്മാന്‍, കലാസംവിധാനം സാബു സിറില്‍, ഛായാഗ്രഹണം കെ.യു മോഹന്‍ എന്നിങ്ങനെയാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ചൈനീസ് സാങ്കേതിക വിദഗ്ദ്ധരാകും സ്റ്റണ്ട് കൈകാര്യം ചെയ്യുക.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉള്‍പ്പടെ ഭാഷകളിലായിട്ടാകും ചിത്രത്തിന്റെ റിലീസ്.   രണ്ട് പതിപ്പുകളായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തില്‍ പാണ്ഡവരുടെയും കൗരവരുടെയും ബാല്യകാലവും രണ്ടാം ഭാഗത്തില്‍ യൗവ്വന കാലം മുതലുള്ള സംഭവങ്ങളും ചിത്രീകരിക്കും. ആദ്യ ചിത്രം റിലീസ് ചെയ്ത് 41 ദിവസം കഴിഞ്ഞാണ് രണ്ടാം ഭാഗം റിലീസ് ചെയ്യുക. 250 കോടിയോളം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ഓഗസ്റ്റില്‍ ആരംഭിക്കും.

Top