രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം; പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറിയതിനെ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചു.

മാണിയെ സംരക്ഷിക്കുന്നത് ആഭ്യന്തരമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടില്ലെന്നും കൃത്യസമയത്ത് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് നേരത്തേ ഇറങ്ങിപ്പോയിരുന്നു. സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.ദിവാകരന്‍ എം.എല്‍.എ ആയിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിവില്‍ സപ്ലൈസ് വകുപ്പ് അഴിമതിയുടെ കൂത്തരങ്ങ് ആയെന്ന് സി. ദിവാകരന്‍ എം.എല്‍.എ ആരോപിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് എല്ലാ ഇനങ്ങള്‍ക്കും 52 രൂപ വീതം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

Top