രണ്ടാം ജയം തേടിയിറങ്ങിയ ചിലിയെ മെക്‌സിക്കോ സമനിലയില്‍ തളച്ചു

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലി-മെക്‌സിക്കോ മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇരുടീമും മൂന്നു വീതം ഗോളുകള്‍ അടിച്ചാണു സമനിലയില്‍ പിരിഞ്ഞത്.

ഇരുടീമുകളും ഒരു പോലെ മുന്നേറ്റം നടത്തിയ മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മെക്‌സികോയാണ്.

ചിലിക്കായി അര്‍തുറോ വിദാല്‍(22, 55 മിനിറ്റ്), എഡ്യൂറോ വര്‍ഗാസ്(42-ാം മിനിറ്റ്) എന്നിവര്‍ ഗോള്‍ അടിച്ചു. മത്യാസ് വ്യൂസോ(21, 66 മിനിറ്റ്), റൗള്‍ ജിമിനെസ്(29-ാം മിനിറ്റ്) എന്നിവര്‍ മെക്‌സിക്കന്‍ നിരയില്‍ ഗോള്‍ നേടി.

സമനില പോയിന്റുമായി ചിലി ഗ്രൂപ്പ് എയില്‍ ഒന്നാമത്തെത്തി. ഗോള്‍ ശരാശരിയില്‍ പിന്നിലായ ബൊളീവിയയാണു രണ്ടാം സ്ഥാനത്ത്.

കളിച്ച രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ മെക്‌സിക്കോ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്തും പോയിന്റൊന്നുമില്ലാത്ത ഇക്വഡോര്‍ അവസാന സ്ഥാനത്തുമാണ്.

Top