രഞ്ജി ട്രോഫി: സഞ്ജുവിനും സച്ചിന്‍ ബേബിക്കും സെഞ്ചുറി

ശ്രീനഗര്‍: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം മികച്ച ലീഡിലേക്ക്. സെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവരുടെ ബാറ്റിങ് മികവാണു ആദ്യ ഇന്നിങ്ങ്‌സില്‍ കേരളത്തിനു ലീഡു നേടിക്കൊടുത്തത്.

ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു റിക്കാര്‍ഡ് ബുക്കിലും സ്ഥാനം പിടിച്ചു. 171 പന്തു നേരിട്ട സഞ്ജു 101 റണ്‍ നേടി പുറത്തായി. സഞ്ജു ഒരു വശത്തു മികച്ച കളി കാഴ്ചവച്ചപ്പോള്‍ സച്ചിന്‍ ബേബി നങ്കൂരമിട്ടു. വളരെ ശ്രദ്ധയോടെ മുന്നേറിയ സച്ചിന്‍ 263 പന്തുകള്‍ നേരിട്ടാണു സെഞ്ചുറി തികച്ചത്.

ഇവര്‍ക്കു പുറമെ ഓപ്പണര്‍ ജഗദീഷ് (69), റോഹന്‍ പ്രേം (69), എന്നിവരും കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു.

കശ്മീര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 330 റണ്‍സിനു പുറത്തായിരുന്നു.

Top