രഞ്ജി ട്രോഫി; കേരളത്തെ 133 റണ്‍സിന് ജാര്‍ഖണ്ഡ് പരാജയപ്പെടുത്തി

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് 133 റണ്‍സ് തോല്‍വി. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 246 കൂടി വേണ്ടിയിരുന്നു കേരളം 113 റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും ആള്‍ഔട്ടായി. ഏഴ് വിക്കറ്റെടുത്ത ഷഹബാസ് നദീമാണ് കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്.

കേരളനിരയില്‍ 72 റണ്‍സ് നേടിയ അക്ഷയ് കോടോത്ത് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സഞ്ജു സാംസണും(12), സച്ചിന്‍ ബേബിയും(21) രോഹന്‍ പ്രേമും(9) തിളങ്ങിയില്ല. കേരളം 63.5 ഓവറില്‍ 183 റണ്‍സ് ആള്‍ഔട്ടായി.

ഒന്നാമിന്നിങ്‌സില്‍ ജാര്‍ഖണ്ഡ് 54 റണ്‍സ് ലീഡ് നേടിയിരുന്നു. ഇതോടെ കേരളത്തിന്റെ വിജയലക്ഷ്യം 317 ആയി. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളം വി.എ.ജഗദീഷിന്റെ(21) വിക്കറ്റ് നഷ്ടപ്പെടുത്തി നാലാം ദിനം ഒന്നിന് 71 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ ജാര്‍ഖണ്ഡ് 202, 262, കേരളം 148, 183

Top