രഞ്ജി ട്രോഫി; ആദ്യ മത്സരത്തില്‍ കാശ്മീര്‍ 330 ന് പുറത്ത്

ശ്രീനഗര്‍: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരേ ജമ്മു കാശ്മീര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 330 റണ്‍സിനു പുറത്തായി. ബന്ദീപ് സിംഗ് (82), വസീം രാജ (73), പര്‍വേസ് റസൂല്‍ (54) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ജമ്മുവിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

കേരളത്തിനു വേണ്ടി മോനിഷ് മൂന്നും റൈഫി വിന്‍സന്റ് ഗോമസ്, എം.ഡി.നിധീഷ്, അഹമ്മദ് ഫര്‍സാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. 247/7 എന്ന നിലയിലാണു ജമ്മു രണ്ടാം ദിവസം കളിതുടങ്ങിയത്.

Top