രജനി മുരുഗനു ശേഷം വീണ്ടും കീര്‍ത്തിയും ശിവകാര്‍ത്തികേയും ഒന്നിക്കുന്നു

കീര്‍ത്തി സുരേഷ് വീണ്ടും ശിവകാര്‍ത്തികേയന്റെ നായികയാവുന്നു. ഭാഗ്യരാജ് കണ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് കീര്‍ത്തി നായികയാവുന്നത്. ശ്രുതി ഹാസനെ ആയിരുന്നു ഈ വേഷത്തിനായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ശ്രുതി പിന്മാറിയതോടെ കീര്‍ത്തിക്ക് നറുക്ക് വീഴുകയായിരുന്നു.

ഒരു റൊമാന്റിക് കോമഡിയായാണ് ഭാഗ്യരാജ് ഈ സിനിമയൊരുക്കുന്നത്. നവംബര്‍ രണ്ടിന് ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

ഇത് രണ്ടാം തവണയാണ് കീര്‍ത്തി ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്. പൊന്‍രാം സംവിധാനം ചെയ്ത രജനി മുരുഗന്‍ എന്ന സിനിമയിലും ഇവരാണ് പ്രണയ ജോഡികള്‍. ചിത്രം ഉടന്‍ തന്നെ പുറത്തിറങ്ങും.

ധനുഷിനെ നായനാകനാക്കി പ്രഭു സോളമന്‍ ഒരുക്കുന്ന സിനിമയിലും കീര്‍ത്തിയാണ് നായിക. തെലുങ്കില്‍ രണ്ടു സിനിമകളും കീര്‍ത്തിയുടെ കൈയിലുണ്ട്.

Top