രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്കു പ്രവേശിക്കരുതെന്നു തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി

ഈറോഡ്: താന്‍ രാഷ്ട്രീയത്തെ പേടിച്ചിട്ടില്ലെന്നും ദൈവം സഹായിച്ചാല്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുമെന്നും പറഞ്ഞ തമിഴ് സിനിമാതാരം രജനികാന്തിനോടും കമല്‍ ഹാസനോടും രാഷ്ട്രീയത്തിലേക്കു പ്രവേശിക്കരുതെന്നു തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭ്യര്‍ഥന.

ടിഎന്‍സിസി പ്രസിഡന്റ് ഇളങ്കോവനാണ് സൂപ്പര്‍സ്റ്റാറുകളോട് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇരുവര്‍ക്കും സ്ഥാനമുറപ്പിക്കാന്‍ കഴിയില്ലാത്തതിനാലാണ് സൂപ്പര്‍സ്റ്റാറുകളോട് ഇളങ്കോവന്റെ അഭ്യര്‍ഥന.ദൈവ നിശ്ചയമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും ജനങ്ങളെ സേവിക്കുമെന്നും സ്‌റ്റൈല്‍ മന്നന്‍. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയം അപകടം നിറഞ്ഞതും അഗാധവുമാണ്. ഞാന്‍ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല. എന്നാല്‍ അതിലേക്കിറങ്ങി ചെല്ലാന്‍ കുറച്ച് ആശങ്കയുണ്ട്. രാഷ്ട്രീയത്തിലേക്കിറങ്ങി ചെല്ലണമെങ്കില്‍ ശക്തമായ അടിത്തറ വേണം സ്‌റ്റൈല്‍ മന്നന്‍ പറഞ്ഞു.

Top