യോഗ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്ന് മുസ്ലിം ലീഗ് എംഎല്‍എ

മലപ്പുറം: യോഗ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്ന് മുസ്ലിം ലീഗ് എംഎല്‍എ കെ.എന്‍.എ ഖാദര്‍. യോഗ ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനയാണെന്നും മത രാഷ്ട്രിയ സംഘടനകളുടെ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗയെ എതിര്‍ക്കുന്നത് ഇതെക്കുറിച്ച് അറിവില്ലാത്തവരാണ്. മലപ്പുറം പുകയൂരില്‍ വേദവ്യാസ വിദ്യാനികേതന്‍ സ്‌കൂളിലെ യോഗാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിളക്ക് കൊളുത്തിയാണ് കെ.എന്‍.എ ഖാദര്‍ യോഗദിനാചരണം ഉദ്ഘാടനം ചെയ്തത്.

മലപ്പുറം എംഎല്‍എ പി.ഉബൈദുള്ളയും മൂനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫയും കോട്ടക്കുന്നില്‍ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച യോഗദിനാചരണത്തില്‍ പങ്കെടുത്തു. യോഗ ചെയ്യുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും പാര്‍ട്ടി നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Top