യെന്നൈ അറിന്താല്‍ ടീസര്‍ പുറത്തിറങ്ങി

അജിത്തിന്റെ യെന്നൈ അറിന്താല്‍ ടീസര്‍ പുറത്തിറങ്ങി. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന യെന്നൈ അറിന്താല്‍ ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം.

ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ത്രിഷയും അനുഷ്‌കയുമാണ് നായികമാര്‍. അരുണ്‍ വിജയ് ആണ് വില്ലന്‍ വേഷത്തില്‍.
ജനുവരിയില്‍ പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

Top