യെച്ചൂരി മുങ്ങുന്ന കപ്പലിന്റെ അമരക്കാരനെന്ന് ശിവസേന

മുംബൈ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ക്യാപ്റ്റനെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. രാജ്യത്ത് ഇടതുപാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞെന്നും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പരാജയം ആയിരുന്നെന്നും സാമ്‌നയില്‍ പറയുന്നു.

പശ്ചിമ ബംഗാളില്‍ മൂന്നു പതിറ്റാണ്ടു ഭരിച്ച പാര്‍ട്ടി അവിടെ തൂത്തെറിയപ്പെട്ടു. ലോക്‌സഭയില്‍ 50 അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയുടെ പ്രാതിനിധ്യം പത്തില്‍ താഴെയായെന്ന് ചൂണ്ടിക്കാട്ടിയാണ് സാമ്‌നയുടെ വിമര്‍ശനം.

Top