യൂറോ കപ്പ് യോഗ്യതാ മത്സരം: ഹോളണ്ടിനെ അട്ടിമറിച്ച് തുര്‍ക്കി

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ തുര്‍ക്കി ഹോളണ്ടിനെ അട്ടിമറിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഓറഞ്ച് പടയെ തുര്‍ക്കി തറപറ്റിച്ചത്. മറ്റു മത്സരങ്ങളില്‍ സൈപ്രസിനെ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയം പരാജയപ്പെടുത്തി. ഇറ്റലി ബള്‍ഗോറിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. വെയില്‍സ്- ഇസ്രയേല്‍ മത്സരം സമനിലയില്‍ കലാശിച്ചു.

Top