യൂറോ കപ്പ്: ജര്‍മ്മനിക്കും പോര്‍ച്ചുഗലിനും ജയം

ന്യൂറംബര്‍ഗ്: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മ്മനിക്കും പോര്‍ച്ചുഗലിനും ജയം.  എതിരില്ലാത്ത നാലുഗോളിന് ജര്‍മ്മനി ഗിബ്രാല്‍ടറിനെ തോല്‍പ്പിച്ചപ്പേള്‍, ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗല്‍, അര്‍മേരിയയെ പരാജയപ്പെടുത്തി.

12, 29 മിനിറ്റുകളിലെ തോമസ് മുള്ളറുടെ ഇരട്ടഗോളുകളാണ് ജര്‍മ്മനിക്ക് ജയം സമ്മാനിച്ചത്. 38ാം മിനിറ്റില്‍ മരിയോ ഗോട്‌സെയുടെ ഗോളിലൂടെ ജര്‍മ്മനി ലീഡുയര്‍ത്തി. 67ാം മിനിറ്റില്‍ യോഗന്‍ സാന്റോസിന്റെ സെല്‍ഫ് ഗോള്‍ ഗിബ്രാല്‍ടറിന്റെ പതനം പൂര്‍ത്തിയാക്കി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രക്ഷകനായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍മേനിയക്കെതിരെ പോര്‍ച്ചുഗലിന്റെ ജയം. ഇതോടെ യൂറോ കപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി റൊണാള്‍ഡോ. 23 ഗോളുകള്‍ നേടിയാണ് ക്രിസ്റ്റ്യാനോ റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹനായത്.

Top