ഇന്ത്യന്‍ ഹോക്കി ടീമിലേക്ക് വി.ആര്‍. രഘുനാഥ് ഉള്‍പ്പെടെ എട്ട് താരങ്ങളെ മടക്കിവിളിച്ചു

ന്യൂഡല്‍ഹി: യൂറോപ്യന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. ലോക ഹോക്കി ലീഗില്‍ കളിച്ച ടീമില്‍നിന്ന് അച്ചടക്ക നടപടിക്ക് വിധേയനായ ഗുര്‍ബജ് സിങ് അടക്കം ആറ് താരങ്ങളെ ഒഴിവാക്കി.

18 അംഗ ടീമില്‍ പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ധന്‍ വി.ആര്‍. രഘുനാഥ്, മുന്നേറ്റനിരക്കാരന്‍ എസ്.വി. സുനില്‍ അടക്കം എട്ട് താരങ്ങളെ മടക്കിവിളിച്ചു. മുന്നേറ്റനിരക്കാരന്‍ മുഹമ്മദ് അമീര്‍ഖാനാണ് ഏക പുതുമുഖം.

സര്‍ദാര സിങ് നയിക്കുന്ന ടീമിന്റെ ഉപനായകന്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷാണ്. ജൂലായ് 31 മുതല്‍ ഫ്രാന്‍സ്, സ്‌പെയിന്‍ രാജ്യങ്ങളിലാണ് ടീം കളിക്കുന്നത്. റൊളാണ്ട് ഓള്‍ട്ട്മാന്‍ പരിശീലകനായതിന് ശേഷമുള്ള ആദ്യ പര്യടനമാണിത്.

ടീം പി.ആര്‍. ശ്രീജേഷ്, ഹര്‍ജ്യോത് സിങ് (ഗോള്‍കീപ്പര്‍), ബീരേന്ദ്ര ലാക്ര, കോത്താജിത് സിങ്, വി.ആര്‍. രഘുനാഥ്, ജസ്ജിത് സിങ്, രൂപീന്ദര്‍പാല്‍ സിങ്, ഗുര്‍ജീന്ദര്‍സിങ് (പ്രതിരോധം), സര്‍ദാര്‍ സിങ്, ചിന്‍ലെന്‍സന സിങ്, എസ്.കെ. ഉത്തപ്പ, സത്ബീര്‍സിങ്, ഡാനിഷ് മുജ്തബ, ദേവീന്ദര്‍ വാല്‍മീകി (മധ്യനിര) എസ്.വി. സുനില്‍, രമണ്‍ദീപ് സിങ്, ആകാഷ് ദീപ് സിങ്, മന്‍ദീപ് സിങ്, തല്‍വീന്ദര്‍ സിങ്, ലളിത് ഉപാധ്യായ, മുഹമ്മദ് അമീര്‍ഖാന്‍ (മുന്നേറ്റം).

Top