യു.എസ്.ഓപ്പണ്‍: സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ കടന്നു

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ടെന്നിസില്‍ ആദ്യ റൗണ്ടില്‍ നിലവിലെ ചാംപ്യന്‍ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ കടന്നു. പരുക്കുമൂലം റഷ്യയുടെ വിറ്റാലിയ ഡിയാറ്റ്ചിംകോ മല്‍സരത്തിനിടെ പിന്‍വാങ്ങി. 30 മിനിറ്റിനു ശേഷമായിരുന്നു വിറ്റാലിയയുടെ പിന്‍മാറ്റം.

പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നൊവോക്ക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ സ്ഥാനം പിടിച്ചു. ബ്രസീല്‍ താരം ജാവോ സൂസയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6.1, 6.1, 6.1. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ജാപ്പനീസ് താരം കെയ് നിഷിക്കൊരി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. വനിതവിഭാഗത്തില്‍ എഴാം സീഡായ അന ഇവാനോവിക്കും ആദ്യ റൗണ്ടില്‍ പുറത്തായി.

Top