യുവേഫ നാഷന്‍സ് ലീഗ്; പോളണ്ടിനെ മറികടന്ന് ഇറ്റലി

വാര്‍സോ: യുവേഫ നാഷന്‍സ് ലീഗില്‍ വമ്പന്‍മാരായ ഇറ്റലിയ്ക്ക് വിജയം. ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ പോളണ്ടിനെയാണ് അസൂറിപ്പട എതിരില്ലാത്ത ഒരു ഗോളിനു മറികടന്നത്. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ ആദ്യ ജയം കൂടിയാണിത്.

മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുമെന്നിരിക്കവെയാണ് ഇഞ്ചുറി ടൈമില്‍ ഇറ്റലിയുടെ വിജയഗോള്‍ പിറന്നത്. ഫിയൊറെന്റീന ഡിഫന്‍ഡര്‍ ക്രിസ്റ്റ്യാനോ ബിറാഗിയുടെ വകയായിരുന്നു അസൂറികളുടെ വിജയഗോള്‍. ഒന്നാപകുതിയില്‍ രണ്ടു തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താന്‍ ഇറ്റലിയ്ക്കായെങ്കിലും നിര്‍ഭാഗ്യം തിരിച്ചടിയായി. ജോര്‍ജീഞ്ഞോയുടെയും ലോറെന്‍സോ ഇന്‍സൈനിന്റെയും ഗോള്‍ശ്രമങ്ങള്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം, ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. സ്‌കോട്ട്ലാന്‍ഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പറങ്കിപ്പട കെട്ടുകെട്ടിച്ചത്.

Top