യുവേഫ ചാംപ്യന്‍സ് ലീഗ്: റയലിന് തകര്‍പ്പന്‍ ജയം;മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വിയോടെ തുടക്കം. ഡച്ച് ചാംപ്യന്മാരായ പിഎസ് വി ഐന്തോവനാണ് മുന്‍ ചാംപ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. മൊറേനോയും ലൂസിയാനോയും നേടിയ ഗോളുകളാണ് ലീഗിലേക്കുള്ള യുണൈറ്റഡിന്റെ തിരിച്ചുവരവ് ദുരന്തമാക്കിയത്.

അതേസമയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ റയല്‍ മാഡ്രിഡ്, ഷാക്തറിനെ തകര്‍ത്തു. ബെന്‍സേമയിലൂടെ മുന്നിലെത്തിയ റയലിന് വേണ്ടി രണ്ടാം പകുതിയിലാണ് റൊണാള്‍ഡോ മൂന്ന് ഗോളുകളും നേടിയത്. ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടയില്‍ മെസ്സിയെ പിന്തള്ളാനും റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു.

മറ്റ് മത്സരങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കിയപ്പോള്‍, ദുര്‍ബലരായ മാല്‍മോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാരിസ് സെന്റ് ജര്‍മ്മന്‍ തോല്‍പ്പിച്ചു. പിഎസ്ജിക്ക് വേണ്ടി ഡി മരിയയും കവാനിയും ഗോളുകള്‍ നേടി.

Top