യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ പ്രതി കീഴടങ്ങി

arrest

വേങ്ങര: ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ പ്രതി കീഴടങ്ങി.
മലപ്പുറം വേങ്ങര സ്വദേശി അബു താഹിറാണ് കീഴടങ്ങിയിരിക്കുന്നത്.

ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനു ശേഷമായിരുന്നു കീഴടങ്ങല്‍. അബു താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ആറ് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. സുഹൃത്തും കാരാത്തോട് സ്വദേശിയുമായ ഫാജിദിനെയാണ് അബു താഹിറിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് കേസില്‍ കുടുക്കിയത്.

Top