യുവതാരത്തെ വിട്ട് കൊടുക്കില്ല; ട്രാന്‍സ്ഫര്‍ അപേക്ഷ നിരസിച്ച് ചെല്‍സി

യുവതാരത്തിന്റെ ട്രാന്‍സ്ഫര്‍ അപേക്ഷ നിരസിച്ച് ചെല്‍സി. 18കാരനായ ഡ്‌സണ്‍ ഒഡോയിയുടെ ട്രാന്‍സ്ഫര്‍ അപേക്ഷയാണ് നിരസിച്ചത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണികിലേക്കാണ് ഒഡോയി പോകാന്‍ ശ്രമിച്ചത്.

35മില്യണ്‍ പൗണ്ട് നല്‍കി താരത്തെ സ്വന്തമാക്കാനായിരുന്നു ബയേണ്‍ മ്യൂണികിന്റെ ശ്രമം. പക്ഷേ ചെല്‍സി അതിന് തടയിടുകയായിരുന്നു. ഹഡ്‌സണ്‍ ഒഡോയിയുമായി ഒന്നര വര്‍ഷത്തെ കരാറാണ് ചെല്‍സിക്കുള്ളത്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെല്‍സി വില്‍ക്കാന്‍ തയ്യാറല്ലെന്നാണ് വിവരം.

ചെല്‍സിയില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹഡ്‌സണ്‍ ഒഡോയിക്കായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും താരം സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. ഇതൊക്കെയാണ് താരത്തെ ടീം വിടാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ ഈ സീസണില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ അവസരം നല്‍കി താരത്തെ ടീമില്‍ തന്നെ നിര്‍ത്താനാണ് ചെല്‍സി മാനേജ്മന്റിന്റെ തീരുമാനം.

Top