യുദ്ധത്തില്‍ കാണാതായ ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാനിലെന്ന് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് കാണാതായ സൈനികര്‍ പാക്കിസ്ഥാനില്‍ തടവിലുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. 1965-1971 കാലങ്ങളിലുണ്ടായ യുദ്ധത്തില്‍ കാണാതായ 54 സൈനികര്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ളതായി വിശ്വസിക്കുന്നുവെന്ന് സഭയിലെ ചോദ്യോത്തര വേളയിലാണ് പരീക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

എന്നാല്‍ പാക്കിസ്ഥാന്‍ ഇക്കര്യം സ്ഥിരീകരിച്ചിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. കാണാതായവര്‍ക്കായി ബന്ധുക്കള്‍ പാക്കിസ്ഥാനിലെ ജയിലുകളില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ടെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. കാണാതായ 54 സൈനികരില്‍ 38 പേരുടെ ബന്ധുക്കള്‍ക്കും പൂര്‍ണ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതായും അദ്ദേഹം സഭയെ അറിയിച്ചു. എന്നാല്‍ കേന്ദ്ര മന്ത്രിയുടെ പരാമശത്തില്‍ പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top