യുഡിഎഫ് സര്‍ക്കാര്‍ സുരക്ഷിതമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

തിരുവനന്തപരും വെഞ്ഞാറമൂട്ടിലെ ജനശ്രീ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിണം നടത്തും. അഴിമതി തടയാന്‍ വിജിലന്റ് കേരള പദ്ധതി ആഭ്യന്തരവകുപ്പ് നടപ്പാക്കും.

പോലീസ് നവീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതിനെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top