യുഡിഎഫ് യോഗം: ബാര്‍ ലൈസന്‍സ്, ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം ചര്‍ച്ച ചെയ്തില്ല

തിരുവനന്തപുരം: യുഡിഎഫ് യോഗം പൂര്‍ത്തിയായി. ക്ലബുകളുടെ ബാര്‍ ലൈസന്‍സ്, ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ചയായില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ചെയ്യാന്‍ തത്വത്തില്‍ തീരുമാനമായി. നിയമത്തിന്റെ കരട് രൂപം തയ്യാറാക്കാന്‍ റവന്യൂ മന്ത്രിയെ ചുമതലപ്പെടുത്തിയതായി യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.

യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top